IEDC

വിസ്മയകൂടാരം 2017-18

സാമൂഹ്യ  ഉൾച്ചേർക്കൽ പരിപാടിയുടെ ഭാഗമായി വണ്ടൂർ ബി.ആർ .സി.യുടെ  ആഭ്യമുഖ്യത്തിൽ  സഹവാസ ക്യാമ്പ്  സംഘടിപ്പിച്ചു 

                          രാവിലെ 10 മണിക്ക് കരുവാരക്കുണ്ട് എക്കോ ചേറൂമ്പ് ടൂറിസം പാർക്കിൽ ആരംഭിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് മഠത്തിൽ ലത്തീഫ് ഉൽഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇണ്ണീൻ കുട്ടി സന്ദേശം നൽകി.BPO  മുജീബ് മാഷ് അധ്യക്ഷത  വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ഫാത്തിമ സുഹ്‌റ, HM ഫോറം സെക്രട്ടറി ജയിംസ് മാസ്റ്റർ, ട്രൈനർ അനീസ് ,പാർക്ക് മാനേജർ സഹീർ ആശംസകളറിയിച്ച് സംസാരിച്ചു. റിസോഴ്സ് ടീച്ചർമാരായ മിനി സ്വാഗതവും ഷൈനി നന്ദിയും പറഞ്ഞു.ചടങ്ങിൽ കേൾവി ശക്തി ക്കുള്ള ഹിയറിംഗ് എയ്ഡ് വിതരണം നടത്തി.മ്യൂസിക് ടീച്ചർ മായയുടെ മഞ്ഞുരുക്കൽ ഗാനത്തോടെ പ0ന സെഷൻ ആരംഭിച്ചു.MEട ഹോസ്പിറ്റൽ പീഡിയാട്രീഷൻ ഡോ: ഫൈസൽ ക്ലാസെടുത്ത് രക്ഷിതാക്കളുടെ സംശയങ്ങൾ ദൂരീകരിച്ചു..ടാർസൻ ക്ലബ്ബ് പ്രവർത്തകർ കൃത്രിമ ഗുഹയും കാടുകളും ജീവികളെയും ശബ്ദ സംവിധനത്തോടെ സൃഷ്ടിച്ചത് കുട്ടികൾക്ക് കൗതുകമായി.ഡ്രാമ വിദ്യർഥി നിധീഷ് യോഗ പരിശീലിപ്പിച്ചു.കലാകായിക നിർമാണ പ്രവർത്തനങ്ങൾ നടന്നു.സമാപന യോഗത്തിൽ അനീസ്,അൻവർ,ജബ്ബാർ,ലിന്റു ,നുസ്രത്,വിപിൻ,എന്നിവർ സംസാരിച്ചു.





No comments:

Post a Comment