Sunday, November 9, 2014

നവംബര്‍ 14 - രക്ഷാകതൃസംഗമം

ശിശുദിനത്തോടനുബന്ധിച്ച് നവംബര്‍ 14 വെള്ളിയാഴ്യ വണ്ടൂര്‍ ബി.ആര്‍.സി. യിലെ മുഴുവന്‍ സ്കൂളുകളിലും രക്ഷാകതൃ ദിനം ആചരിക്കുന്നു. അന്ന് മുഴുവന്‍ രക്ഷകര്‍ത്താക്കളുടേയും യോഗം സ്കൂളുകളില്‍ ചേരുന്നതാണ്. ഈ യോഗ നടത്തിപ്പിനായി ഓരോ സ്കൂളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു അധ്യാപകന് പരിശീലനം 11ന് ബി.ആര്‍.സി. യില്‍ വെച്ച് നല്‍കുന്നു.


ആർ.ടി ഇ ആക്ടിന്റെയും  വർത്തമാന സാമൂഹികാവസ്ഥയുടെയും പശ്ചാത്തലത്തിൽ കൃത്യമായ മോഡിയൂൾ വെച്ചാണ്‌ സമ്മേളനത്തിൽ ക്ലാസ്സ് എടുക്കേണ്ടത് . ശിശു സൌഹൃദ വിദ്യാലയം, ക്ലീൻ സ്കൂൾ എന്നിവയുമായി  ബന്ധപെട്ട്  വിദ്യാലയ പ്രവർത്തന പദ്ധതി അവസാന സെക്ഷനിൽ പ്രധാനധ്യാപകൻ അവതരിപ്പിക്കേണ്ടതാണ്. ബാനർ, ചായ, ഡൊക്യുമെന്റഷൻ ചിലവിലേക്ക്‌ എസ് എസ് എ വിഹിതമായി ഓരോ വിദ്യാലയത്തിനും 300 രൂപ നൽകുന്നതാണ്. രക്ഷാകർത്തൃ സമ്മേളനം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നത് 12,13 തിയ്യതികളിൽ ആസൂത്രണം നടത്തേണ്ടതാണ്.

No comments:

Post a Comment