Monday, July 20, 2015

ഏക ദിന ക്ലസ്റ്റര് പരിശീലനത്തിന്റെ നിര്ദ്ദേശങ്ങള്



1.       ക്ലസ്റ്റര് പരിശീലനം രാവിലെ 10 മണിമുതല് 4 മണിവരെയാണ് നടക്കുന്നത്. അധ്യാപകര് പരിശീലനം ആരംഭിക്കുന്നതിന് മുന്പ് ക്ലാസില് എത്തേണ്ടതും പൂര്ണ സമയം ഹാജര് ഉറപ്പാക്കേണ്ടതുമാണ്.
2.       പൂര്ണ സമയം പരിശീലനത്തില് പങ്കെടുക്കുന്നവര്ക്ക് മാത്രമേ ഡ്യൂട്ടി സര്ട്ടിഫിക്കറ്റ് ,മെസ്സ് അലവന്സ് എന്നിവ ഉണ്ടാവുകയൊള്ളു.
3.       പ്രവര്ത്തി ദിവസമാണ് പരിശീലനം നടക്കുന്നത് എന്നതിനാല് പ്രധാനഅധ്യാപകര് പരിശീലനത്തില് പങ്കെടുക്കുന്ന അധ്യാപകരെ റിലീവ് ചെയ്ത് വിടേണ്ടതാണ്. റിലീവിംഗ് ഓര്ഡര് ഹാജറാക്കുന്ന അധ്യാപകര്ക്കാണ് ഡ്യൂട്ടി സര്ട്ടിഫിക്കറ്റ് നല്കുക.
4.       ക്ലസ്റ്റര് പരിശീലനത്തിന് വരുന്പോള് TB,TM എന്നിവ കോണ്ടുവരേണ്ടതാണ്. HB ലഭ്യമാണെങ്കില് കോണ്ടുവരേണ്ടതാണ്.
5.       യു.പി ക്ലാസുകളില് വെക്കേഷന് ട്രെയിനിംഗില് പങ്കെടുത്ത വിഷയത്തില് തന്നെയാണ്ക്ലസ്റ്റര് പരിശീലനത്തിലും പങ്കെടുക്കേണ്ടത്. മറ്റു വിഷയങ്ങള് പഠിപ്പിക്കുന്നതിന് സഹായം ആവശ്യമെങ്കില് SRG യില് വെച്ച് പരിഹരിക്കേണ്ടതാണ്.

No comments:

Post a Comment