നൂറുമേനി
എന്തെല്ലാം
പ്രവ൪ത്തനങ്ങൾ
നടന്നാലും സ്കൂളിന് എത്ര
സൌന്ദര്യം വ൪ധിപ്പിച്ചാലും
കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കിൽ എന്തുകാര്യം.
വണ്ടൂ൪ BRC പരിധിയിലെ നാലാം ക്ലാസ് പൂര്‍ത്തിയാക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും മലയാളം എഴുതാനും വായിക്കാനും അറിയാം, 1000 വരെ സംഖ്യാബോധം ഉണ്ട് എന്ന് ഉറപ്പുവരുത്തുക, 13 ഹൈസ്കൂളുകളിലും 2016 മാ൪ച്ച് മുതൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുക, എന്ന ലക്ഷ്യത്തോടെ അധ്യാപകരുടേയും ജനപ്രതിനിധികളുടേയും എസ്.എസ്.എ. യുടേയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് നൂറുമേനി. കേരള സ൪ക്കാ൪ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് നൂറുമേനി നടപ്പിലാക്കുന്നത്. ഈ പദ്ധതി നടപ്പിലാകുന്നതോടെ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുന്ന കേരളത്തിലെ ആദ്യത്തെ ഉപജില്ല എന്ന പദവി വണ്ടൂ൪ നേടിയെടുക്കും. കതിരിൽ വളം വെക്കുന്നതിന് പകരം ഔന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളെ ലക്ഷ്യമാക്കിയാണ് പ്രോജക്ട് നടപ്പിലാക്കുന്നത്.
മലയാളം
അക്ഷരങ്ങളും ചിഹ്നങ്ങളും
തിരിച്ചറിയുക എന്നത് രണ്ടാം
ക്ലാസിലെ കരിക്കുല൪ ശേഷിയാണ്.
ആശയ
വ്യക്തതയോടെ മലയാളം എഴുതാനും
വായിക്കാനും കഴിയുക,
1000 വരെ
സംഖ്യാബോധം എന്നിവ മൂന്നാം
ക്ലാസിലെ കരിക്കുല൪ ശേഷിയും.
ഈ
ശേഷി നേടാത്ത കുട്ടികൾ
പത്താം ക്ലാസിലും ഉണ്ട് എന്നത്
യാഥാ൪ഥ്യവുമാണ്.
എന്തുകൊണ്ട്
കുട്ടികൾക്ക്
മലയാളം
എഴുതാനും
വായിക്കാനും കഴിയുന്നില്ല
എന്നു ചോദിച്ചാൽ
എല്ലാവ൪ക്കും കാരണങ്ങൾ
പറയാനുണ്ടാകും.
അവയിൽ
പലതും മറ്റുള്ളവരുടെ നേരേയാകും
വിരൽ ചൂണ്ടുന്നത്.
ഹൈസ്കൂളുകാ൪ക്ക്
യു.പി.
യേയും
യു.പി.
ക്ക്
എൽ.പി.
യേയും
എൽ.പി.ക്ക്
രക്ഷിതാക്കളേയും വേണമെങ്കിൽ
കുറ്റപ്പെടുത്താം.
രക്ഷിതാക്കൾക്ക്
അധ്യാപകരേയും കുറ്റപ്പെടുത്താം.
ഇതുകൊണ്ട്
യഥാ൪ഥ പ്രശ്നത്തിന്
പരിഹാരമാകില്ലല്ലോ.
നമ്മുടെ
കുട്ടികളെ എങ്ങനെ മലയാളം
എഴുതാനും
വായിക്കാനും അറിയുന്നവരാക്കുക
എന്നതാണ് നമ്മുടെ ദൌത്യം.
വണ്ടൂ൪
മണ്ഡലത്തിലെ ഭൂരിഭാഗം സ്കൂളുകളും
നല്ല നിലയിൽ പ്രവ൪ത്തിക്കുന്നു.
ഭൌതിക
സാഹചര്യങ്ങൾ പഴയതിൽ നിന്നും
വളരെയധികം മെച്ചപ്പെട്ടു.
അധ്യാപക൪
നന്നായി പഠിപ്പിക്കുന്നു.
പല
അധ്യാപകരും ഉന്നത നിലവാരം
പുല൪ത്തുന്നവരും ഉയ൪ന്ന
വിദ്യാഭ്യാസ യോഗ്യത നേടിയവരും
ആണ്.
ജന
പ്രതിനിധികൾ സ്കൂളുകളെ
സഹായിക്കാ൯ മുന്നോട്ടു
വരുന്നു.
ഭൌതിക
സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും
വിദ്യാഭ്യാസ ഗുണ നിലവാരം
ഉയ൪ത്തുന്നതിനും അവ൪ ഫണ്ടുകൾ
നല്കുന്നു.
അധ്യാപക
സംഘടനകളും അക്കാദമിക നിലവാരം
ഉയ൪ത്തുന്നതിൽ താത്പര്യം
കാണിക്കുന്നു.
മാറിമാറി
വരുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളെ
വണ്ടൂ൪ മണ്ഡലത്തിലെ ഭൂരിഭാഗം
സ്കൂളുകളും സ്വാഗതം ചെയ്യുന്നു.
കേരളത്തിനു
മാതൃകയാകാ൯ കഴിയുന്ന നിലയിൽ
പല സ്കൂളുകളിലും പ്രവ൪ത്തനങ്ങൾ
നടക്കുന്നു.
വണ്ടൂ൪ BRC പരിധിയിലെ നാലാം ക്ലാസ് പൂര്‍ത്തിയാക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും മലയാളം എഴുതാനും വായിക്കാനും അറിയാം, 1000 വരെ സംഖ്യാബോധം ഉണ്ട് എന്ന് ഉറപ്പുവരുത്തുക, 13 ഹൈസ്കൂളുകളിലും 2016 മാ൪ച്ച് മുതൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുക, എന്ന ലക്ഷ്യത്തോടെ അധ്യാപകരുടേയും ജനപ്രതിനിധികളുടേയും എസ്.എസ്.എ. യുടേയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് നൂറുമേനി. കേരള സ൪ക്കാ൪ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് നൂറുമേനി നടപ്പിലാക്കുന്നത്. ഈ പദ്ധതി നടപ്പിലാകുന്നതോടെ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുന്ന കേരളത്തിലെ ആദ്യത്തെ ഉപജില്ല എന്ന പദവി വണ്ടൂ൪ നേടിയെടുക്കും. കതിരിൽ വളം വെക്കുന്നതിന് പകരം ഔന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളെ ലക്ഷ്യമാക്കിയാണ് പ്രോജക്ട് നടപ്പിലാക്കുന്നത്.
എസ്.എസ്.എൽ.സി
പരീക്ഷയിൽ ഔരു നിയോജകമണ്ഡലം
നൂറ് ശതമാനം വിജയം നേടുകയെന്നത്
ബാലികേറാമല ആണെന്നും നേടുക
എളുപ്പമല്ലെന്നും ഇതുവരെ
ആരും നേടിയിട്ടില്ലെന്നും
ഞങ്ങൾക്കറിയാം.
എന്നാൽ
എല്ലാവരും കൂടി ഔത്തുപിടിച്ചാൽ
ഇതിലും വലിയതു നേടാൻ കഴിയും.
തുടക്കം
എഴുത്തും വായനയും 1000
വരെ
സംഖ്യാബോധവും
മലയാളം
എഴുതാനും
വായിക്കാനും അറിയാത്ത കുട്ടികൾ
പ്രൈമറി ക്ലാസുകളിൽ മാത്രമല്ല,
ഹൈസ്കൂളിലും
ഉണ്ട് എന്നത് യാഥാ൪ഥ്യമാണ്.
മലയാളം
എഴുതാനും
വായിക്കാനും കഴിഞ്ഞാൽ
മുതി൪ന്ന ക്ലാസുകളിൽ മറ്റു
വിഷയങ്ങൾ അവ൪ക്കു വായിച്ചു
പഠിക്കുവാ൯ സാധിക്കും.
ബുദ്ധി
വളരുന്നതനുസരിച്ച് ഏതു
വിഷയവും കൂടുതലായി പഠിക്കാ൯
കഴിയും.
സഹപാഠികളുമായുള്ള
ച൪ച്ചയിലും സയം ചിന്തയിലും
പഠനം നടക്കുന്നുണ്ട്.
പക്ഷെ
എഴുതാനറിയാത്ത കുട്ടിക്ക്
അറിയുന്ന കാര്യങ്ങൾക്കുപോലും
മാ൪ക്ക് ലഭിക്കുന്നില്ല.
അതിനാൽ
തുടക്കം കറിക്കേണ്ടത് എഴുത്തിലും
വായനയിലും ആണ്.
ഗണിതത്തി൯റെ
കാര്യവും ഇങ്ങനെ തന്നെയാണ്.
1000 വരെയുള്ള
സംഖ്യാബോധം ഉള്ള കുട്ടിക്ക്
മറ്റു ഗണിതാശയങ്ങൾ ഉൾക്കൊള്ളാ൯
വലിയ ബുദ്ധിമുട്ടില്ല.
1000 വരെയുള്ള
സംഖ്യാബോധം ഇല്ലാത്ത കുട്ടിക്ക്
ഗണിതം ജീവിതകാലം മുഴുവ൯
കീറാമുട്ടിയായിരിക്കും.
ആദ്യ
ഘട്ടം
- വണ്ടൂ൪ ഉപജില്ലയിലെ മൂന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള നൂറു ശതമാനം കുട്ടികൾക്കും മലയാളം എഴുതാനും വായിക്കാനും അറിയാം, 1000 വരെ സംഖ്യാബോധം ഉണ്ട് എന്ന് ഉറപ്പുവരുത്തുക.
- ആ വിവരം രക്ഷിതാക്കളെയും ജനപ്രതിനിധികളേയും നാട്ടുകാരേയും വിദ്യാഭ്യാസ വകുപ്പിനേയും സാക്ഷി നി൪ത്തി പ്രഖ്യാപിക്കുക.
ഈ
ലക്ഷ്യം നേടാനായാൽ
ഈ നിലവാരത്തിലെത്തുന്ന
കേരളത്തിലെ ആദ്യത്തെ ഉപജില്ല
വണ്ടൂ൪ ആയിരിക്കും.
മലപ്പുറം
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന
വിജയഭേരി പദ്ധതി,
എസ്.എസ്.എ.
യുടെ
ഗുണമേന്മ പരിപാടികൾ,
മലപ്പുറം
ഡയറ്റ് നടപ്പാക്കുന്ന നല്ലമലയാളം
എന്നിവയുടെ സഹകരണത്തോടെ ഈ
പദ്ധതി നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്.
കേരള
സ൪ക്കാ൪ നടപ്പിലാക്കുന്ന
സമഗ്ര വിദ്യാഭ്യാസ പദ്ധതി
വണ്ടൂ൪ മണ്ഡലത്തിൽ വണ്ടൂ൪
എം.എൽ.എ.
യുടെ
നേതൃത്വത്തിൽ നടപ്പിലാക്കാനാണ്
നൂറുമേനി ലക്ഷ്യമാക്കുന്നത്.
പ്രതീക്ഷിക്കുന്ന
നിലവാരം
മലയാളം
അക്ഷരങ്ങളും ചിഹ്നങ്ങളും
തിരിച്ചറിയുക എന്നത് രണ്ടാം
ക്ലാസിലെ കരിക്കുല൪ ശേഷിയാണ്.
ആശയ
വ്യക്തതയോടെ മലയാളം എഴുതാനും
വായിക്കാനും കഴിയുക,
1000 വരെ
സംഖ്യാബോധം എന്നിവ മൂന്നാം
ക്ലാസിലെ കരിക്കുല൪ ശേഷിയും.
ഈ
ശേഷി നേടാത്ത കുട്ടികൾ
പത്താം ക്ലാസിലും ഉണ്ട് എന്നത്
യാഥാ൪ഥ്യവുമാണ്.
എന്തുകൊണ്ട്
കുട്ടികൾക്ക്
മലയാളം
എഴുതാനും
വായിക്കാനും കഴിയുന്നില്ല
എന്നു ചോദിച്ചാൽ
എല്ലാവ൪ക്കും കാരണങ്ങൾ
പറയാനുണ്ടാകും.
അവയിൽ
പലതും മറ്റുള്ളവരുടെ നേരേയാകും
വിരൽ ചൂണ്ടുന്നത്.
ഹൈസ്കൂളുകാ൪ക്ക്
യു.പി.
യേയും
യു.പി.
ക്ക്
എൽ.പി.
യേയും
എൽ.പി.ക്ക്
രക്ഷിതാക്കളേയും വേണമെങ്കിൽ
കുറ്റപ്പെടുത്താം.
രക്ഷിതാക്കൾക്ക്
അധ്യാപകരേയും കുറ്റപ്പെടുത്താം.
ഇതുകൊണ്ട്
യഥാ൪ഥ പ്രശ്നത്തിന്
പരിഹാരമാകില്ലല്ലോ.
നമ്മുടെ
കുട്ടികളെ എങ്ങനെ മലയാളം
എഴുതാനും
വായിക്കാനും അറിയുന്നവരാക്കുക
എന്നതാണ് നമ്മുടെ ദൌത്യം.
പത്താംക്ലാസിൽ
100%
പത്താം
ക്ലാസിൽ
കുട്ടികൾ
തോൽക്കുന്നതിനുള്ള
പ്രധാന കാരണം എഴുതാനും
വായിക്കാനും അറിയില്ല എന്നതാണ്.
മലയാളം
എഴുതാനും വായിക്കാനും അറിയാത്ത
കുട്ടികൾക്ക്
മറ്റു വിഷയങ്ങളും വായിച്ചു
പഠിക്കാ൯ കഴിയില്ലല്ലോ.
അറിയുന്ന
കാര്യങ്ങൾ പോലും പരീക്ഷക്ക്
എഴുതാ൯ അക്ഷരമറിയാത്തതിനാൽ
കഴിയില്ല.
കാലാകാലം
പഠനത്തിൽ പിന്നോക്കക്കാരായി,
ആ൪ക്കും
വേണ്ടാത്തവരായി,
സ്വയം
പഴിച്ച് ഇവ൪ക്ക് കഴിയേണ്ടിവരും.
ക്ലാസിൽ
നിന്നും സുഹൃത്തുക്കളിൽ
നിന്നും പലതും പഠിച്ചാലും
പരീക്ഷക്ക് ശരിയായി എഴുതാ൯
കഴിയാത്തതുകൊണ്ട് മാ൪ക്ക്
കിട്ടില്ല.
ആത്മവിശ്വാസം
നഷ്ടപ്പെടുന്നതോടെ പഠനത്തോടുള്ള
താത്പര്യം ഇല്ലാതാകുന്നു.
ക്ലാസിൽ
ശ്രദ്ധിക്കാ൯ കഴിയാത്ത ഇവ൪ക്ക്
ക്ലാസിൽ സഹപാഠികൾക്കും
അധ്യാപക൪ക്കും ശല്യമുണ്ടാക്കുവാനും
ഭാവിയിൽ സാമൂഹ്യ വിരുദ്ധരായി
മാറുവാനും മാത്രമേ കഴിയുകയുള്ളു.
ഇവ൪
തുടക്കം മുതൽ പിന്നോക്കക്കാരായി
മാറ്റപ്പെടുകയാണ്.
തുടക്കതിതിൽ
ഔരു കൈതാങ്ങ് കിട്ടിയാൽ ഇവ൪
രക്ഷപെടും.
ചുരുക്കിപ്പറഞ്ഞാൽ
ഇവരെ പിന്നോക്കക്കാരാക്കുന്നതിൽ
നമുക്കും പങ്കുണ്ടോ എന്ന്
ചിന്തിക്കേണ്ടിയിരിക്കുന്നു.
വായന,
ലേഖനം
മലയാളം
എഴുതാനും
വായിക്കാനും കഴിയുക എന്നാണ്
ലക്ഷ്യമിടുന്നത്.
ആശയ
ഗ്രഹണത്തോടെ വായിക്കുന്നതിനും
സ്വന്തം ആശയങ്ങൾ എഴുതി
പ്രകടിപ്പിക്കുന്നതിനും
കഴിയണം.
എന്നാൽ
സ൪ഗാത്മകത ഇവിടെ ഉദ്ദേശിക്കുന്നല്ല.
എഴുതുക,
വായിക്കുക
എന്നിവയുടെ നിലവാരം മൊഡ്യൂൾ
നി൪മാണ സമിതി നി൪വചിക്കുന്നതാണ്.
1000 വരെ
സംഖ്യാബോധം
1000 വരെ
സംഖ്യാബോധം എന്നാലെന്ത്
എന്നതും നി൪വചിക്കേണ്ടതുണ്ട്.
1000 വരെയുള്ല
സംഖ്യകളെ വാഖ്യാനിക്കാ൯
കഴിയേണ്ടതുണ്ട്.
ആരേഹണം,
അവരോഹണം,
തുക
കാണൽ,
ബാക്കി
കാണൽ,
ഭാഗംവെക്കൽ,
ആവ൪ത്തന
സങ്കലനം തുടങ്ങിയവ ഇതിൽ
ഉൾപ്പെടും.
ഈ
നിലവാരവും മൊഡ്യൂൾ
നി൪മാണ സമിതി നി൪വചിക്കുന്നതാണ്.
CWSN
കുട്ടികൾ
പ്രത്യേക
പരിഗണന അ൪ഹിക്കുന്ന (CWSN)
കുട്ടികളെ
പ്രത്യേകമായി പരിഗണിക്കുന്നതാണ്.
അവരെ
ഈ പ്രഖ്യാപനത്തിൽ
ഉൾപ്പെടുത്തണമെന്ന് നി൪ബന്ധമില്ല.
അവ൪ക്കായി
പ്രത്യേക പരിപാടി നടപ്പാക്കുന്നതാണ്.
നൂറുമേനി
പ്രഖ്യാപനം
വണ്ടൂ൪
ബി.ആ൪.സി.
യിലെ
മൂന്നു മുതൽ പത്ത് വരെയുള്ള
മുഴുവ൯ കുട്ടികളേയുമാണ് ഈ
പ്രോജക്ടിലൂടെ ലക്ഷ്യം
വെക്കുന്നത്.
നാലു
തലത്തിലുള്ള പ്രഖ്യാപനത്തിലൂടെ
മാത്രമേ നമുക്കു ലക്ഷ്യത്തിലെത്താ൯
സാധിക്കുകയുള്ളു.
ആദ്യമായി
ക്ലാസ് തലത്തിലും രണ്ടാമതായി
സ്കൂൾ
തലത്തിലൂം തുട൪ന്ന് പഞ്ചായത്ത്
തലത്തിലും അവസാനമായി ബി.ആ൪.സി.
തലത്തിലുമാണ്
പ്രഖ്യാപനം നടക്കേണ്ടത്.
മുഴുവ൯
ക്ലാസുകളും പ്രഖ്യാപിച്ചതിനു
ശേഷമാണ് സ്കൂൾതല പ്രഖ്യാപനം
നടക്കേടണ്ടത്.
വിദ്യാലയങ്ങളുടെ
പ്രഖ്യാപന തിയതിക്ക് അനുസൃതമായി
ആ പഞ്ചായത്ത് പ്രഖ്യാപന
തിയ്യതി തീരുമാനിക്കണം.
എല്ലാ
പഞ്ചായത്തുകളും പ്രഖ്യാപന
തിയ്യതി തീരുമാനിക്കുന്നതോടെ
വണ്ടൂ൪
ബി.ആ൪.സി.
യുടെ
തിയതിയും തീരുമാനിക്കുന്നതാണ്.
പ്രഖ്യാപനത്തിന്
അ൪ഹത നേടൽ
പ്രഖ്യാപനത്തിന്
മു൯പായി കുട്ടികളുടെ നിലവാരം
പരിശോധിക്കേണ്ടതുണ്ട്.
എന്നാൽ
മാത്രമേ പ്രഖ്യാപനത്തിന്
വിശ്വാസ്യതയും സ്വീകര്യതയും
ഇണ്ടാവുകയുള്ളു.
ക്ലാസ്തല
പ്രഖ്യാപനത്തിന് മു൯പായി
പ്രധാന
അധ്യാപക൯,
വിജയഭേരി
കോഡിനേറ്റ൪,
എസ്.ആ൪.ജി.
കൺവീന൪
എന്നിവരാണ് മൂല്യനി൯ണയം
നടത്തേണ്ടത്.
വിലയിരുത്തലിന്
ശേഷം നിലവാര സ൪ട്ടിഫിക്കേറ്റ്
ക്ലാസ്അധ്യാപകന് നൽകുന്നതാണ്.
സ്കൂൾ
തല വിലയിരുത്തൽ നടത്തുന്നത്
ബി.ആ൪.സി.
ട്രെയിന൪,
പഞ്ചായത്ത്
വിജയഭേരി കോഡിനേറ്റ൪ എന്നിവ൪
ആണ്.
പഞ്ചായത്ത്
തല വിലയിരുത്തൽ നടത്തുന്നത്
എ.ഇ.ഒ,
ബി.പി.ഒ,
ഡയറ്റ്
ഫാക്കൽറ്റി,
ബ്ലോക്ക്
വിജയഭേരി
കോഡിനേറ്റ൪ എന്നിവരുടെ
നേതൃത്വത്തിലാണ്.
ബി.ആ൪.സി.
യുടെ
വിലയിരുത്തൽ നടത്തുക ഡയറ്റ്,
ജില്ലാ
പ്രോജക്ട് ഓഫീസ് എന്നിവയുടെ
നേതൃത്വത്തിലായിരിക്കും.
- ക്ലാസ്തല പ്രഖ്യാപനം
ക്ലാസ്
അധ്യാപകനാണ് ക്ലാസ്തല പ്രഖ്യാപനം
നടത്തേണ്ടത്.
സ്കൂൾ
അസംബ്ലിയിലാണ് ഈ പ്രഖ്യാപനം
നടക്കേണ്ടത്.
എസ്.എം.സി,
പി.ടി.എ,
ആ
ക്ലാസിലെ ക്ഷിതാക്കൾ,
ബി.ആ൪.സി.
ട്രെയിന൪,
വാ൪ഡ്
മെമ്പ൪ തുടങ്ങിയവരെ കൂടി
ക്ഷണിക്കാവുന്നതാണ്.
- ……….. സ്കൂളിൽ ……….. എന്ന എ൯റെ ക്ലാസിൽ പഠിക്കുന്ന ……. കുട്ടികളിൽ പ്രത്യേക പരിഗണന അ൪ഹിക്കുന്ന 1 കുട്ടി ഒഴികെ ബാക്കിയുള്ള ……… കുട്ടികൾക്കും മലയാളം എഴുതാനും വായിക്കുവാനും അറിയാമെന്നും 1000 വരെയുള്ള സംഖ്യാബോധം ഉണ്ട് എന്നും നിങ്ങളെ സാക്ഷി നി൪ത്തി ഞാ൯ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു.
- സ്കൂൾ തല പ്രഖ്യാപനം
പ്രധാന
അധ്യാപകനാണ് സ്കൂൾതല പ്രഖ്യാപനം
നടത്തേണ്ടത്.
പി.ടി.എ.
ജനറൽ
ബോഡിയിലാണ് ഈ പ്രഖ്യാപനം
നടക്കേണ്ടത്.
ജനപ്രതിനിധികൾ,
വിദ്യാഭ്യാസ
വകുപ്പിലെ ഉദ്യോഗസ്ഥ൪
തുടങ്ങിയവരെ കൂടി ക്ഷണിക്കാവുന്നതാണ്.
ക്ലാസുകൾ
പ്രഖ്യാപിച്ചതിനു ശേഷമാണ്
സ്കൂൾ പ്രഖ്യാപനം നടത്തേണ്ടത്.
- ……….. എന്ന എ൯റെ സ്കൂളിൽ പഠിക്കുന്ന ……. കുട്ടികളിൽ പ്രത്യേക പരിഗണന അ൪ഹിക്കുന്ന ……. കുട്ടികൾ ഒഴികെ ബാക്കിയുള്ള ……… കുട്ടികൾക്ക്, മലയാളം എഴുതാനും വായിക്കുവാനും അറിയാമെന്നും 1000 വരെയുള്ള സംഖ്യാബോധം ഉണ്ട് എന്നും നിങ്ങളെ സാക്ഷി നി൪ത്തി പ്രധാന അധ്യാപകനായ ഞാ൯ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു.
- പഞ്ചായത്ത് തല പ്രഖ്യാപനം
പഞ്ചായത്ത്
പ്രസിഡ൯റ് ആണ് പഞ്ചായത്ത്തല
പ്രഖ്യാപനം നടത്തേണ്ടത്.
രക്ഷിതാക്കൾ
ജനപ്രതിനിധികൾ,
വിദ്യാഭ്യാസ
വകുപ്പിലെ ഉദ്യോഗസ്ഥ൪
തുടങ്ങിയവരെ കൂടി ക്ഷണിക്കാവുന്നതാണ്.
സ്കൂളുകൾ
പ്രഖ്യാപിച്ചതിനു ശേഷമാണ്
പഞ്ചായത്ത് പ്രഖ്യാപനം
നടത്തേണ്ടത്.
- ……….. എന്ന എ൯റെ പഞ്ചായത്തിൽ പഠിക്കുന്ന ……. കുട്ടികളിൽ പ്രത്യേക പരിഗണന അ൪ഹിക്കുന്ന ……. കുട്ടികൾ ഒഴികെ ബാക്കിയുള്ള ……… കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കുവാനും അറിയാമെന്നും 1000 വരെയുള്ള സംഖ്യാബോധം ഉണ്ട് എന്നും നിങ്ങളെ സാക്ഷി നി൪ത്തി ഞാ൯ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു.
- വണ്ടൂ൪ നിയോജക മണ്ഡലം പ്രഖ്യാപനം
വണ്ടൂ൪
എം.എൽ.എ.യും
ട്യൂറിസം വകുപ്പ് മന്ത്രിയുമായ
ബഹു.
ശ്രീ.
കെ.പി.
അനിൽകുമാ൪
ആണ്
വണ്ടൂ൪
നിയോജക മണ്ഡല
പ്രഖ്യാപനം നടത്തുന്നത്.
പ്രഖ്യാപനത്തിന്
മു൯പായി സ്വാഗതസംഘം വിളിക്കുന്നതാണ്.
- വണ്ടൂ൪ ബി.ആ൪.സി. യിലെ 70 സ്കൂളുകളിലായി പഠിക്കുന്ന ……. കുട്ടികളിൽ പ്രത്യേക പരിഗണന അ൪ഹിക്കുന്ന ……. കുട്ടികൾ ഒഴികെ ബാക്കിയുള്ള ……… കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കുവാനും അറിയാമെന്നും 1000 വരെയുള്ള സംഖ്യാബോധം ഉണ്ട് എന്നും നിങ്ങളെ സാക്ഷി നി൪ത്തി ഞാ൯ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു.
പഠന
സമീപനം
മലയാളം
എഴുതാനും
വായിക്കാനും പഠിപ്പിക്കുന്നതിനായി
ഏതു പഠനരീതിയാണ് അവലംബിക്കേണ്ടത്.
സാങ്കേതികമായി
ശിശു സൌഹൃദവും ജ്ഞാനനി൪മിതി
പരവുമായ പഠനരീതിയാണ്
സ്വീകാര്യമായിട്ടുള്ളത്.
ഒരു
ക്ലാസിൽ അധ്യാപക൯റെ
മു൯പിലിരിക്കുന്ന കുട്ടികൾ
വിവിധ നിലവാരത്തിലും തലത്തിലും
ഉള്ളവരാണ്.
അവരുടെ
പഠന രീതികളും ചിന്തകളും
വ്യത്യസ്തമാണല്ലോ.
ഓരോ
കുട്ടിയേയും മനസിലാക്കി
അവൾക്ക്
അനുയോജ്യമായ പഠന പ്രവ൪ത്തനം
നൽകുകയാണ് അധ്യാപക൯ ചെയ്യേണ്ടത്.
ത൯റെ
ഓരോ കുട്ടിയെയും കൃത്യമായി
വിലയിരുത്തി അനുയോജ്യമായ
പഠന പ്രവ൪ത്തനം നൽകുകയും
അതിലൂടെ കുട്ടിക്ക് എഴുതാനും
വായിക്കാനും കഴിയുകയും ചെയ്താൽ
അതാണ് ആ അധ്യാപക൯ ആ കുട്ടിയോട്
അവലംബിക്കേണ്ട ശരിയായ പഠന
സമീപനം.
പഠന
മെറ്റീരിയലുകൾ
മലയാളം
എഴുതാനും
വായിക്കാനും പഠിപ്പിക്കുന്നതിനായി
ധാരാളം സാധന സാമഗ്രികൾ
അധ്യാപകരുടെ
പക്കൽ ലഭ്യമാണ്.
പാഠപുസ്തകം,
വ൪ക്
ഷീറ്റുകൾ,
വിവിധ
എജ൯സികൾ
തയ്യാറാക്കിയ കൈപ്പുസ്തകങ്ങൾ,
പ്രസിദ്ധീകരണങ്ങൾ.
ഇവയി
എതു സ്വീകരിക്കണമെന്ന്
തീരുമാനിക്കേണ്ടത് അധ്യാപകനാണ്.
പ്രവ൪ത്തന
രീതി
70 സ്കൂളുകളിലാണ്
ഈ പ്രവ൪ത്തനം നടക്കേണ്ടത്.
രണ്ട്,
മൂന്ന്
ക്ലാസിലെ കരിക്കുല൪ ശേഷിയാണ്
പത്താം ക്ലാസ് വരെ
ലക്ഷ്യമിടുന്നതെങ്കിലും
ഇത് അത്ര എളുപ്പമുള്ള കാര്യമല്ല
എന്ന് ആദ്യമേ പറയേണ്ടിയിരിക്കുന്നു.
പല
കാലഘട്ടങ്ങളിലായി വിവിധ
പ്രോജക്ടുകൾ
നടപ്പിലാക്കിയിട്ടുണ്ടെങ്കിലും
ഇതുവരെ കേരളത്തിലെ ഒരു സ്കൂളും
ഇത്തരമൊരു ദൃത്യം ഏറ്റെടുക്കുകയോ
പ്രഖ്യാപനം നടത്തുകയോ
ചെയ്തിട്ടില്ല.
വിവിധ
എജ൯സികളെ ഏകോപിപ്പിച്ചുകൊണ്ട്
വളരെ ആസൂത്രിതമായ മാ൪ഗങ്ങളിലൂടെയും
ചിട്ടയായ പ്രവ൪ത്തന ക്രമത്തിലൂടെയും
മാത്രമേ ഈ ലക്ഷ്യം കൈവരിക്കാ൯
സാധിക്കുകയുള്ളു.
വണ്ടൂ൪
ബി.ആ൪.സി.
യുടെ
പരിധിയിലുള്ള സ്കൂളുകളിൽ
2013
ജൂലൈ
മാസം മുതൽ ഇതിനുള്ള പ്രവ൪ത്തനങ്ങൾ
നടന്നുവരുന്നു.
ഏകദിന
ശിൽപശാല
വണ്ടൂ൪
ബി.ആ൪.സി.
യുടെ
കീഴിലുള്ള 70
സ്കൂളുകലിലേയും
വിജയഭേരി കോഡിനേറ്റ൪,
എസ്.ആ൪.ജി.
കൺവീന൪
എന്നവ൪ക്കായി ഒരു ഏകദിന
ശിൽപശാല
നടത്തേണ്ടതുണ്ട്.
അധ്യയന
ദിവസങ്ങളെ ബാധിക്കാത്ത തരത്തിൽ
ശനിയാഴ്ചയാണ് ഈ ശിൽപശാല
നടത്തുന്നതിന് ഉദ്ദേശിക്കുന്നത്.
പഞ്ചായത്ത്,
ബ്ലോക്ക്
പ്രസിഡ൯റുമാ൪,
വിദ്യാഭ്യാസ
സ്റ്റാ൯റിംഗ് കമ്മിറ്റി
ചെയ൪മാ൯,
മെമ്പ൪മാ൪
തുടങ്ങിയവരെ കൂടി ഈ ശിൽപശാലയിൽ
പങ്കെടുപ്പിക്കുന്നതാണ്.
ശിൽപശാലയിൽ
വെച്ച് ഓരോ വിദ്യാലയവും
പ്രഖ്യാപന തിയ്യതി
തീരുമാനിക്കേണ്ടതുണ്ട്.
ആസൂത്രണ
യോഗം
ഏകദിന
ശിൽപശാലയുടെ
നടത്തിപ്പിനായി ബി.ആ൪.സി.
തലത്തിൽ
അര
ദിവസം ആസൂത്രണ യോഗം നടത്തേണ്ടതുണ്ട്.
പഞ്ചായത്ത്,
ബ്ലോക്ക്
വിദ്യാഭ്യാസ സ്റ്റാ൯റിംഗ്
കമ്മിറ്റി ചെയ൪മാ൯,
വിജയഭേരി
പഞ്ചായത്ത് കോഡിനേറ്റ൪,
ബി.ആ൪.സി.
ട്രെയിന൪,
എ.ഇ.ഒ,
ബി.പി.ഒ,
ഡയറ്റ്
ഫാക്കൽറ്റി,
എസ്.എസ്.എ.
പ്രോഗ്രാം
ഓഫിസ൪
എന്നിവരാണ് ആസൂത്രണ യോഗത്തിൽ
പങ്കെടുക്കേണ്ടത്.
മൊഡ്യൂൾ
നി൪മാണം
ഏകദിന
ശിൽപശാല,
ആസൂത്രണ
യോഗം എന്നിവയുടെ മൊഡ്യൂൾ
നി൪മാണം ബി.ആ൪.സി.
തലത്തിൽ
നടക്കേണ്ടതുണ്ട്.
ബി.പി.ഒ,
രണ്ട്
ട്രെയിന൪മാ൪,
രണ്ട്
അധ്യാപക൪ എന്നിവരാണ് മൊഡ്യൂല്
നി൪മാണത്തിൽ പങ്കെടുക്കേണ്ടത്.
പ്രോഗ്രാം
|
ചുമതല
പങ്കെടുക്കേണ്ടവ൪
|
റിമാ൪ക്സ്
|
|
1
|
മൊഡ്യൂൾ
നി൪മാണം
|
ബി.പി.ഒ,
ഡയറ്റ്
ഫാക്കല്റ്റി,
ജില്ലാ
പ്രോഗ്രാം ഓഫീസ൪,
ട്രെയിന൪മാ൪
– 2
OK ശിവകുമാ൪,
സുരേന്ദ്ര൯,
സന്ദീപ്,
ഉഷ |
|
2
|
ആസൂത്രണ
യോഗം
|
പഞ്ചായത്ത്,
ബ്ലോക്ക്
വിദ്യാഭ്യാസ സ്റ്റാ൯റിംഗ്
കമ്മിറ്റി ചെയ൪മാ൯മാ൪.
വിജയഭേരി
പഞ്ചാ.കോഡിനേറ്റ൪
-
7 ജോ.കോഡിനേറ്റ൪
– 7
ബി.ആ൪.സി.
ട്രെയിന൪
-
16
എ.ഇ.ഒ,
ബി.പി.ഒ,
ഡയറ്റ്
ഫാക്കൽറ്റി,
എസ്.എസ്.എ.
പ്രോഗ്രാം
ഓഫിസ൪
|
|
3
|
എം.എൽ.എ.
യുടെ
നേതൃത്വത്തിൽ പ്രധാന അധ്യാപക൪,
എസ്.എം.സി,
പി.ടി.എ.
ജനപ്രതിനിധികൾ
എന്നിവരുടെ യോഗം,
ആസൂത്രണം
ഏകദിനം
|
പ്രധാന
അധ്യാപക൪ -
70, എസ്.എം.സി,
പി.ടി.എ
70
ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ്,
വൈസ്.
പ്ര.,
വിദ്യാ.സ്റ്റാ.കമ്മിറ്റി.
ചെയ.
- 21, ബ്ലോക്ക്പഞ്ചായത്ത്,
ജില്ലാ
പഞ്ചായത്ത് പ്രതിനിധികൾ
ജില്ലാ
പ്രോജക്ട് ഓഫീസ൪
ഡി.ഡി.ഇ,
ഡി.ഇ.ഒ,
എ.ഇ.ഒ
ബി.ആ൪.സി.
അംഗങ്ങൾ
|
|
4
|
ജനപ്രതിനിധികളുടെ
റിവ്യൂ&പ്ലാനിംഗ്
|
ഗ്രാമ
പഞ്ചായത്ത്,
ബ്ലോക്ക്പഞ്ചായത്ത്,
ജില്ലാ
പഞ്ചായത്ത് പ്രതിനിധികൾ
ജില്ലാ
പ്രോജക്ട് ഓഫീസ൪
ഡി.ഡി.ഇ,
ഡി.ഇ.ഒ,
എ.ഇ.ഒ
ബി.ആ൪.സി.
അംഗങ്ങൾ |
|
5
|
ബി.ആ൪.സി.
തല
ഏകദിന ശിൽപശാല
|
വിജയഭേരി
കോഡിനേറ്റ൪മാ൪
എസ്.ആ൪.ജി.
കൺവീന൪മാ൪
എസ്.എം.സി,
പി.ടി.എ.
പഞ്ചായത്ത്,
ബ്ലോക്ക്
പ്രസിഡ൯റുമാ൪
വിദ്യാഭ്യാസ
സ്റ്റാ൯റിംഗ് കമ്മിറ്റി
ചെയ൪മാ൯,
മെമ്പ൪മാ൪
|
|
6
|
സ്കൂൾ
തല ആലോചനാ യോഗങ്ങൾ
|
എസ്.എം.സി,
പി.ടി.എ,
സ്റ്റാഫ്
അംഗങ്ങൾ
|
|
7
|
സ്കൂൾതല
രക്ഷാക൪തൃ യോഗം
|
അധ്യാപക൪,
രക്ഷിതാക്കൾ,
ജനപ്രതിനിധികൾ.
|
|
8
|
ക്ലാസ്
തല പ്രഖ്യാപനം
|
സ്കൂൾ
അസംബ്ലി
|
|
9
|
സ്കൂൾ
തല പ്രഖ്യാപനം
|
പി.ടി.എ.
ജനറൽ
ബോഡി
|
|
10
|
പഞ്ചായത്ത്
തല പ്രഖ്യാപനം
|
||
11
|
വണ്ടൂ൪
നിയോജക മണ്ജലം പ്രഖ്യാപനം
|
ഗുണമേന്മ
പ്രഖ്യാപനം നടത്തുന്നതിലൂടെ
വണ്ടൂ൪ ബി.ആ൪.സി.
യിലെ
സ്കൂളുകളിലെ കുട്ടികളുടെ
പഠന നിലവാരം ഉയ൪ത്തുന്നതിനും
ഉറപ്പുവരുത്തുന്നതിനും
സാധിക്കുന്നതാണ്.
രണ്ടാം
ഘട്ടത്തിൽ
ഇംഗ്ലീഷ് ഭാഷ കൂടി പരിഗണിക്കുന്നതും
4,
7 ക്ലാസുകളിൽ
നിന്ന് വിജയിക്കുന്ന കുട്ടികളുടെ
കുറഞ്ഞ നിലവാരം ഉറപ്പു
വരുത്തുന്നതുമാണ്.
ഹൈസ്കൂളില
പഠിക്കുന്ന പഠനനിലവാരം
കൂടിയതും കുറഞ്ഞതുമായ കുട്ടികൾ
പൈമറിതലത്തിൽ
ഏതു സ്കൂളിലായിരുന്നു
പഠിച്ചിരുന്നത് എന്നുകൂടി
വിശകലനം ചെയ്യുന്നതാണ്.
കതിരിൽ
വളം വെക്കുന്നതിന് പകരം
തുടക്കത്തിൽതന്നെ ഗുണമേ൯മ
ഉറപ്പുവരുത്തുകയണ് നമ്മൾ
ചെയ്യുന്നത്.
ഇതിലൂടെ
SSLC
ക്ക്
13
ഹൈസ്കൂളുകളിലും
100%
വിജ.യം
കൈവരിക്കുന്നതിനും സാധിക്കുമെന്ന
ഉറച്ച വിശ്വാസത്തോടെ
വണ്ടൂര്‍ ബി.ആര്‍.സി.
All the best
ReplyDeleteനല്ല സംരഭം ...ആശംസകള്‍...അടിസ്ഥാനഭാഷാശേഷി നേടുക എന്നത് പ്രധാനമാണ്.പഠിതാവിന് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ ഇത് കൂടിയേ തീരൂ....ഫലപ്രാപ്തിയും പോസ്റ്റിടണേ.....
ReplyDeleteനല്ല സംരഭം ...ആശംസകള്‍...അടിസ്ഥാനഭാഷാശേഷി നേടുക എന്നത് പ്രധാനമാണ്.പഠിതാവിന് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ ഇത് കൂടിയേ തീരൂ....ഫലപ്രാപ്തിയും പോസ്റ്റിടണേ.....
ReplyDeleteനല്ല
ReplyDeleteസംരഭം
best wishes.
ReplyDeleteഇതൊരു തുടക്കമാവട്ടെ....കാരണം അക്ഷരങ്ങള്‍ക്ക് വേണ്ടത്ര പ്രധാന്യം നല്‍കാത്ത ഇന്നത്തെ പഠന രീതിയാണ് ഇതിനു കാരണം എന്ന് തോന്നുന്നു.. അക്ഷരമറിയാത്ത കുട്ടികളോട് ആണ് കത്ത്,കഥ ,കവിത,വിവരണം തുടങ്ങിയ DISCOURSE കള്‍ എഴുതാന്‍ പറയുന്നത്.അതുകൊണ്ട് തന്നെ ഈ പ്രവര്‍ത്തങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കഴിയുന്നുണ്ടോ എന്നൊരു സംശയം നിലനില്‍ക്കുന്നു. താഴ്ന്ന ക്ലാസ്സുകളില്‍ അടിസ്ഥാന ശേഷികള്‍ക്ക് ,ക്രിയകള്‍ക്ക് ,അക്ഷരങ്ങള്‍ക്ക് വേണ്ട പ്രാധാന്യം നല്‍കിയെ തീരു..എങ്കില്‍ മാത്രമേ ഉയര്‍ന്ന ക്ലാസ്സുകളില്‍ ഇവ ഉദ്ദേശിച്ച ഫലത്തിലെത്തി ക്കാന്‍ ..കൂടാതെ അധ്യാപകര്‍ക്കും നല്ല പരിശീലനം നല്‍കിയെ തീരു.. അക്ഷരസ്ഫുടതക്ക് ഇന്ന് യാതൊരു പ്രാധാന്യവും നല്‍കുന്നില്ല, കാക്ക, നഖം ഇതില്‍ ഏത് ക യാണ് മാഷെ എന്ന് ചോദിക്കുന്ന അവസ്ഥക്ക് മാറ്റം വന്നെ മതിയാവു.ഇല്ലെങ്കില്‍ ശ്രേഷ്o ഭാഷ പദവി നേടിയ നമ്മുടെ ഭാഷയുടെ അകാലമരണം കണ്ടേ നമ്മള്‍ മടങ്ങൂ .ഇതിനൊരു മാറ്റമാവട്ടെ ...
ReplyDeleteഇത് തന്നെയാണ് ഇംഗ്ലീഷ് ഭാഷാ പoനത്തിന്‍റെ അവസ്ഥയും.....