വികലാംഗ വാരാചരണം
ലോകവികലാംഗദിനം ഡിസംബര്‍ 3
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളോടുള്ള ആദരസൂചകമായി വണ്ടൂര്‍ ബി.ആര്‍.സി. യുടെ കീഴിലുള്ള സ്കൂളുകളില്‍ 2014 ഡിസംബര്‍ 1 മുതല്‍ 6 വരെ വികലാംഗ വാരാചരണം സംഘടിപ്പിച്ചു. ഡിസംബര്‍ 3ന് ഉച്ചക്കുശേഷം സ്കൂളുകളില്‍ വികലാംഗദിനം ആചരിച്ചു.
- ഡിസംബര്‍ 1 - സ്കൂളുകളില്‍ പ്രത്യേക എസ്.ആര്‍.ജി. വികലാംഗദിന പരിപാടികള്‍ വിശദമായി ആസൂത്രണം ചെയ്തു
- ഡിസംബര്‍ 2 - സ്കൂള്‍ അസംബ്ലി. കുട്ടികള്‍ക്ക് വികലാംഗദിന തയ്യാറെടുപ്പിനുള്ള നിര്‍ദേശങ്ങള്‍ നല്‍കി
- ഡിസംബര്‍ 3 - ലോകവികലാംഗദിനം. ഉച്ചക്കുശേഷം പ്രത്യേക പരിപാടികള്‍. വികലാംഗരായ കുട്ടികളെ ആദരിക്കല്‍, വികലാംഗരായ കുട്ടികളുടെ കലാ പരിപാടികള്‍ ...
- ഡിസംബര്‍ 4,5 - കുട്ടികള്‍ വികലാംഗദിന സന്ദേശം അയല്‍പക്ക വീടുകളില്‍ എത്തിക്കുന്നു. ഒരു കുട്ടി കുറഞ്ഞത് 2 വീടുകളില്‍ സന്ദേശം എത്തിച്ചു.
- ഡിസംബര്‍ 6 - വികലാംഗ വാരാചരണം സമാപനം CKGLPS വാണിയമ്പലം.
No comments:
Post a Comment