Tuesday, December 16, 2014

വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ ചുവടുവെപ്പ്

 വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ ചുവടുവെപ്പുമായി പഞ്ചായത്തുകളുടെ കൂട്ടായ്മ

 2015-16 അധ്യായന വര്‍ഷത്തിലെ എസ്.എസ്.എ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വണ്ടൂര്‍ ഉപജില്ലയിലെ 7 പഞ്ചായത്തുകളിലെയും പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ്, വിദ്യഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍, ഇംപ്ലിമെന്റിഗ് ഓഫീസര്‍, എ.ഇ.ഒ, ബി.പി.ഒ, ബി.ആര്‍.സി സ്റ്റാഫ് എന്നിവരടങ്ങുന്ന മീറ്റിംഗ് ബി.ആര്‍.സിയില്‍ സംഘടിപ്പിച്ചു. അടുത്ത അധ്യായന വര്‍ഷത്തില്‍ വണ്ടൂര്‍ ഉപജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ മുന്നേറ്റമുണ്ടാക്കാനുതകുന്ന വിധത്തില്‍ പുത്തന്‍ ചുവടുവെപ്പുകളും സമൂല മാറ്റങ്ങളുമായി പഞ്ചായത്തുകളുടെ കൂട്ടായ്മ.


കാളികാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആലിപ്പറ്റ ജമീല അദ്ധ്യക്ഷത വഹിക്കുന്നു.

പ്രധാന തീരുമാനങ്ങള്‍
  1.  അധ്യാപക ബാങ്ക് - കാളികാവ്, കരുവാരകുണ്ട്, വണ്ടൂര്‍, തിരുവാലി, ചോക്കാട്, പോരൂര്‍, തുവൂര്‍ പഞ്ചായത്തുകളില്‍ അധ്യാപക ബാങ്ക് രൂപീകരിക്കും. പ്രൈമറി സ്കൂളുകളില്‍ അധ്യാപകര്‍ ലീവ് എടുക്കുന്ന ദിവസങ്ങളില്‍ അധ്യാപക ബാങ്കിലെ അധ്യാപകരെ സ്കൂളിലേക്ക് വിട്ടുകൊടുക്കും.
  2. സ്കൂള്‍ കലാമേള - സ്കൂള്‍ കലാമേളക്ക് അടുത്ത അധ്യായന വര്‍ഷം മുതല്‍ പഞ്ചായത്ത്  തലത്തില്‍ എല്‍.പി. ക്ലാസുകളില്‍ സ്ക്രീനിംഗ് നടപ്പിലാക്കും. അതിനു വേണ്ട ചിലവ് പഞ്ചായത്ത് പദ്ധതിയില്‍ വകയിരുത്തും
  3. ഗുരുവന്ദനം - അധ്യാപക ദിനത്തില്‍ മുഴുവന്‍ അധ്യാപകരേയും ആദരിക്കും. പെന്‍ഷന്‍ പറ്റയവരും നിലവില്‍ ജോലി ചെയ്യുന്നവരുമായ പഞ്ചായത്തിലെ എല്ലാ അധ്യാപകരേയും സെ‍പ്റ്റംബര്‍ 5 ന് പരിപാടിയില്‍ പങ്കെടുപ്പിക്കും. ബി.ആര്‍.സി. തല പരിപാടിയുടെ നടത്തിപ്പ് കാളികാവ് പഞ്ചായത്ത് ഏറ്റെടുത്തതായി പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ആലിപ്പറ്റ ജമീലയും വൈസ്. പ്രസിഡന്‍റ് ശ്രീ കുഞ്ഞാപ്പ ഹാജിയും സംയുക്തമായി പ്രഖ്യാപിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment