Tuesday, January 20, 2015

നൂറുമേനിക്കുവേണ്ടി വണ്ടൂ൪

    എന്തെല്ലാം പ്രവ൪ത്തനങ്ങൾ നടന്നാലും സ്കൂളിന് എത്ര സൌന്ദര്യം വ൪ധിപ്പിച്ചാലും കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കിൽ എന്തുകാര്യം.
   മലയാളം അക്ഷരങ്ങളും ചിഹ്നങ്ങളും തിരിച്ചറിയുക എന്നത് രണ്ടാം ക്ലാസിലെ കരിക്കുല൪ ശേഷിയാണ്. ആശയ വ്യക്തതയോടെ മലയാളം എഴുതാനും വായിക്കാനും കഴിയുക, 1000 വരെ സംഖ്യാബോധം എന്നിവ മൂന്നാം ക്ലാസിലെ കരിക്കുല൪ ശേഷിയും. ഈ ശേഷി നേടാത്ത കുട്ടിക പത്താം ക്ലാസിലും ഉണ്ട് എന്നത് യാഥാ൪ഥ്യവുമാണ്. എന്തുകൊണ്ട് കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനും കഴിയുന്നില്ല എന്നു ചോദിച്ചാ എല്ലാവ൪ക്കും കാരണങ്ങൾ പറയാനുണ്ടാകും. അവയിൽ പലതും മറ്റുള്ളവരുടെ നേരേയാകും വിരൽ ചൂണ്ടുന്നത്. ഹൈസ്കൂളുകാ൪ക്ക് യു.പി. യേയും യു.പി. ക്ക് എൽ.പി. യേയും എൽ.പി.ക്ക് രക്ഷിതാക്കളേയും വേണമെങ്കിൽ കുറ്റപ്പെടുത്താം. രക്ഷിതാക്കൾക്ക് അധ്യാപകരേയും കുറ്റപ്പെടുത്താം. ഇതുകൊണ്ട് യഥാ൪ഥ പ്രശ്നത്തിന് പരിഹാരമാകില്ലല്ലോ. നമ്മുടെ കുട്ടികളെ എങ്ങനെ മലയാളം എഴുതാനും വായിക്കാനും അറിയുന്നവരാക്കുക എന്നതാണ് നമ്മുടെ ദൌത്യം.
 
          വണ്ടൂ൪ മണ്ഡലത്തിലെ ഭൂരിഭാഗം സ്കൂളുകളും നല്ല നിലയിൽ പ്രവ൪ത്തിക്കുന്നു. ഭൌതിക സാഹചര്യങ്ങൾ പഴയതിൽ നിന്നും വളരെയധികം മെച്ചപ്പെട്ടു. അധ്യാപക൪ നന്നായി പഠിപ്പിക്കുന്നു. പല അധ്യാപകരും ഉന്നത നിലവാരം പുല൪ത്തുന്നവരും ഉയ൪ന്ന വിദ്യാഭ്യാസ യോഗ്യത നേടിയവരും ആണ്.

2 comments: