Saturday, February 7, 2015

Comprehensive Education Programme


സമഗ്ര വിദ്യഭ്യാസ പരിപാടി വണ്ടൂരിന്റെ 
വിദ്യാഭ്യാസ മുഖഛായ മാറ്റുന്നു.
 സമഗ്ര വിദ്ധ്യഭ്യാസ പദ്ധതി മന്ത്രി 
ശ്രീ എ.പി അനില്കുമാര് ഉദ്ഘാടനം ചെയ്യുന്നു.
 വിദ്യഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്ന പശ്ചാതലത്തില്‍ ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസവരെയുള്ള  സ്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുന്ന പ്രവര്‍ത്തന പദ്ധതിയാണ് സംസഥാന സര്‍ക്കാറിന്റ സമഗ്ര വിദ്യഭ്യാസ പദ്ധതി.
         വണ്ടൂര്‍ നിയോജക മണ്ഡലം പദ്ധതി കൂടിയാലോചനാ യോഗം ട്യൂറിസം-പിന്നോക്ക ക്ഷേമ വകുപ്പുമന്ത്രി ശ്രീ. എ.പി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ 07-02-2015 ന് ബി.ആര്‍.സി ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ ജില്ലാവിദ്യഭ്യാസ സ്ററാന്റിംഗ് കമ്മറ്റി ചെയരപേഴസണ്‍, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഏഴ് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയോജക മണ്ഡലം ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍,  ജില്ലാതല വിദ്യഭ്യാസ മേധാവികള്‍, സ്കൂള്‍ പ്രധാനാധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.          സമഗ്ര വിദ്യഭ്യാസ പദ്ധതിയുടെ നിയോജക ‍ മണ്ഡലം കമ്മറ്റി സഥലം എം.എല്.എ കൂടിയായ മന്ത്രി ശ്രീ എ.പി അനില്കുമാര്‍ ചെയര്‍മാനായി 31 അംഗ കമ്മറ്റി രൂപീകരിച്ചു.  വണ്ടൂര്‍ ബി.പി.ഒ. ശ്രീ ആന്‍ഡ്രൂസ് മാത്യൂവിനെ പദ്ധതിയുടെ ആക്ടിംഗ് കോഡിനേറ്ററായി തിരഞ്ഞെടുത്തു.

No comments:

Post a Comment