Sunday, January 21, 2018

രക്ഷകർതൃ പരിശീലനം

GLPS PULVETTA

ഷൈജി മാഷ് ട്രൈയിനിoഗ് നൽകുന്നു


       പുൽവെട്ട GLP സ്കൂളിലെ 2, 3 ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി രക്ഷാകർതൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.90 രക്ഷിതാക്കൾ സംബന്ധിച്ച പരിപാടിയിൽ ഷൗക്കത്ത് മാസ്റ്റർ സ്വാഗതം പറഞ്ഞു HM ബൈജു മാസ്റ്റർ അധ്യക്ഷത വഹിച്ചു.PTA പ്രസിഡന്റ് അജിത്കുമാർ ടി.ടി ഉദ്ഘാനം ചെയ്തു ഷൈജി മാസ്റ്റർ രക്ഷിതാക്കൾക്കുള്ള പരിശീലനത്തിന് നേതൃത്വം നൽകി.കെ.അബ്ദുറഹ്മാൻ മാസ്റ്റർ നന്ദി പറഞ്ഞു തുടർന്ന് ക്ലാസ് പി.ടി.എ യോഗങ്ങൾ നടന്നു

GHSS THIRUVALI



         GHSS THIRUVALI യിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇന്ന് നടന്ന രണ്ടാം ഘട്ട പരിശീലനത്തിൽ 242 പേർ പങ്കെടുത്തു. അവിടത്തെ പരിശീലനം ഇതോടെ പൂർത്തിയായി.17.19. എന്നീ തിയ്യതികളിലായി നടന്ന പരിശിലന്നത്തിൽ 5 ബാച്ചുകളും 424 രക്ഷിതാക്കളും 5 RP മാരും ഉണ്ടായിരുന്നു.

GLPS THARISH

GLPS തരിശ് സ്ക്കുളിൽ ഇന്ന് നാല് പ്രധാന പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു.സ്ക്കുൾ തല മലയാളത്തിളക്ക പ്രഖ്യാപനം അധ്യാപകൻ രഘു മാഷ് നടത്തി.പ്രതിഭാ കേന്ദ്ര ഉദ്ഘാടനം നിരവതി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ സലാം മാഷ് നിർവഹിച്ചു. കരുവാരക്കുണ്ട് പഞ്ചായത്തിൽ മുഴുവൻ സ്കൂളിലും മലയാളത്തിളക്ക പദ്ധതി വൻ വിജയകരമായി പൂർത്തിയായതിനാൽ പഞ്ചായത്ത്തല മലയാളത്തിളക്ക പ്രഖ്യാപനം ഫൈറൂസ് മാഷ് നിർവഹിച്ചു. മൂന്ന് ദിവസമായി നടക്കുന്ന രക്ഷകർത്യ പരിശീലനവും തരിശ് സ്ക്കുളിൽ ഭംഗിയായി അവസാനിച്ചു.
     പരിശീലനത്തിന് സതീഷ് മാഷ്, കൃഷ്ണൻകുട്ടി മാഷ്  ,നജാത്ത് സ്കൂളിലെ അൻവർ മാഷ് എന്നിവർ നേതൃത്തം നൽകി.വിവിധ പരിപാടികൾക്ക് മുമ്പുള്ള കുട്ടികൾ നടത്തിയ സർഗ്ഗവേദി ചടങ്ങിന് മാറ്റ് കൂട്ടി.

പ്രതിഭാ കേന്ദ്രത്തിലേക്ക് തിരഞ്ഞെടുത്ത തിരശ് സ്കൂളിലെ വിദ്യാർത്ഥികൾ
GLPS THUVVUR & GUPS MALIYEKKAL


ബി.ആർ.സി  ട്രൈയിനർ അനീസ് ക്ലാസ് എടുക്കുന്നു@glps thuvvur

അസീസ് സർ@gups maliyekkal

No comments:

Post a Comment