Friday, January 19, 2018

IEDC PARENTAL ORIENTATION

വണ്ടൂര്‍ ബി.ആര്‍.സി.

 *വെള്ളാരംകല്ലുകൾ*

                     മിനുക്കിയെടുത്താൽ തിളക്കിയെടുക്കാൻ കഴിയുന്ന വെള്ളാരങ്കല്ലുകളാണ് ഭിന്നശേഷിക്കാർ എന്നു അറിയിച്ചുകൊണ്ട് ഭിന്നശേഷി വിദ്യാർഥികളുടെ ഒരുകൂട്ടം രക്ഷിതാക്കൾ ഒരുമിച്ചു. വണ്ടൂർ BRC കാളികാവ് ബ്ലോക്ക് പഞ്ചായത്തു ഹാളിൽ സംഘടിപ്പിച്ച CWSN കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ഏകദിന പരിശീലന വേദിയിലാണ് എഴുത്തുകളും വരകളുമായി അവർ സംഗമിച്ചത്.കുട്ടികളെ  ഭാഷാ വ്യവഹാരങ്ങളിലും ഗണിത ക്രിയകളിലും എങ്ങനെ സഹായിക്കാം എന്ന വിഷയങ്ങളിലാണ് BRC യുടെ പരിശീലനം യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ടീച്ചർ ഉത്ഘാടനം ചെയ്തു. BPO മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് ക്ലർക്ക് അബ്ദുൽ മജീദ് ആശംസയറിച്ചു. ട്രൈനർ അനീസ് ,റിസോഴ്സ് ടീച്ചർമാരായ നുസ്രത്ത്, മിനി, ഷബാന, ലിന്റു വർഗീസ് ക്ലാസുകൾ നിയന്ത്രിച്ചു.കോഡിനേറ്റർ അനിൽ സ്വാഗതവും ഷൈനി നന്ദിയും പറഞ്ഞു.

 

ആദ്യ ഘട്ടം ബി.ആർ.സി  ഹാളിൽ നടന്നപ്പോൾ  ട്രൈയിനർ അനീസ് ക്ലാസ് എടുക്കുന്നു

No comments:

Post a Comment