Friday, January 19, 2018

Malayalathilakam, Drawing competition, PTA Orientation



         ചോക്കാട് പഞ്ചായത്ത് തല ചിത്രരചനാ മത്സരവും, പഞ്ചായത്ത് തല മലയാളത്തിളക്കം പ്രഖ്യപനവും, രക്ഷിതാക്കൾക്കുള്ള ബോധവത്‌കരണ ക്ലാസും ജി. എൽ. പി. എസ്‌  ചോക്കാട് സ്കൂളിൽ വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. പഠന പ്രവർത്തങ്ങൾക്കൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുക,പ്രൈമറി തലം അവസാനിക്കുമ്പോഴേക്കും മാതൃഭാഷ  പൂർണ രീതിയിൽ കൈകാര്യം ചെയ്യാൻ കുട്ടികളെ  പ്രാപ്തരാക്കുക എന്നതായിരുന്നു പരിപാടിയുടെ ഉദ്ദേശലക്ഷ്യങ്ങൾ...കൂടാതെ ജി എൽ പി എസ്‌  ചോക്കാട് പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി അബ്ദുൽ അസീസ് സാർ ക്ലാസ്സ്‌ എടുക്കുകയും ചെയ്തു... പ്രസ്തുത പരിപാടിയിൽ സ്കൂൾ HM  ബാബുരാജ് സാർ സ്വാഗതം പറയുകയും വാർഡ് മെമ്പർ ആനിക്കോട്ടിൽ ഉണ്ണികൃഷ്ണൻ അവർകൾ അധ്യക്ഷ സ്ഥാനം വഹിക്കുകയും ചോക്കാട് പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി അന്നമ്മ മാത്യു പരിപാടി ഉത്ഘാടനം ചെയ്തു. ശ്രീമതി സുധ (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ) ശ്രീമതി (വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ) ശ്രീമതി  ജിഷ (10 - വാർഡ് മെമ്പർ ) ശ്രീമതി സുഹറ ഷൌക്കത്ത് (11- വാർഡ് മെമ്പർ ) BRC  ട്രൈനെർ സലാം സാർ, ക്ലസ്റ്റർ ഹെഡ് ശ്രീമതി ലൈല ടീച്ചർ , ശ്രീമതി ബിന്ദു SMC ചെയർമാൻ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു ചിത്രരചനാ മത്സര വിജയികൾക്ക് വേദിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു ശ്രീമതി സൂസൻ ടീച്ചറുടെ നന്ദി പ്രഭാഷണത്തിലൂടെ പരിപാടി സമയബന്ധിതമായി സമാപിച്ചു.പഞ്ചായത്തിലെ മറ്റു പ്രധാനാദ്ധ്യാ പകരുടേയും,അധ്യാപകരുടെയും, രക്ഷിതാക്കളുടെയും, പൂർവ്വവിദ്യർത്ഥികളുടെയും, സമീപവാസികളുടെയും പൂർണ സഹകരണത്തോടെ പരിപാടി ആഘോഷകരമാക്കി തീർക്കാൻ സാധിച്ചു.







No comments:

Post a Comment