Tuesday, October 29, 2019

"പാട്ട് പാടാം,പാഠം പഠിക്കാം"


സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ നാലാം ക്ലാസ്സിലെ പരിസരപഠനം  പാഠഭാഗങ്ങൾ കവിതാ രൂപത്തിലാക്കി കുട്ടികൾക്ക് പഠനം ഉല്ലാസമാക്കാൻ പാട്ടുകൾ എഴുതിയ ജി.എൽ.പി.എസ് ശാന്തിനഗർ സ്കൂളിലെ അദ്ധ്യാപികയായ ശ്രീമതി.രമണി ടീച്ചറെ ബി.ആർ.സി ആദരിച്ചു.ചടങ്ങിൽ പാഠഭാഗത്തിന്റെ പൂർണ്ണരൂപത്തിലുള്ള പാട്ടുകൾ അടങ്ങിയ സിഡിയുടെ  പ്രകാശനം കാളികാവ് ഗ്രാമപഞ്ചായത് ആക്ടിങ് പ്രസിഡന്റ് ശ്രീമതി.അസ്മാബി നിർവഹിച്ചു. കാളികാവ് ഗ്രാമപഞ്ചായത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ഹാരിസ് അധ്യക്ഷത വഹിച്ചു.ബി.പി.ഒ ഷൈജി ടി മാത്യു സ്വാഗതം പറഞ്ഞു.ജി.എൽ.പി.എസ് ശാന്തിനഗർ സ്കൂളിലെ പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ ആമുഖ പ്രസംഗം നടത്തി.  തുടർന്ന് പാഠഭാഗങ്ങൾ പാട്ടുകളാക്കാൻ സംഗീതം ആലപിച്ച വൈഷ്ണവി, സുചിത്ര, സാധിക,ദേവപ്രിയ, ദൃശ്യ എന്നിവർക്ക് ബി.ആർ.സി യുടെ ഉപഹാരം സമർപ്പിച്ചു.

No comments:

Post a Comment